Sunday, July 21, 2013

Pullur Govt ITI is situated in a beautiful location in the outskirts of Kanhangad town. It is close to the Pullur Village office and Govt UP school Pullur.This institution is its beginning stage. A hardworking team under the guidance of Principal A V Balachandran Achari is leading this institution in to fame and success. More details about this institution can be found in its official website http://www.itipullur.kerala.gov.in/

Rout Map to this institution is given below


View Larger Map

Friday, May 13, 2011

ചോദ്യങ്ങള്‍?

ചോദ്യങ്ങള്‍ മാത്രമേ സത്യമായിട്ടുള്ളൂ !
ഉത്തരങ്ങള്‍ ആപേക്ഷികമാണ് !
ഒരേ ചോദ്യം ... പക്ഷെ ഉത്തരങ്ങള്‍

പള്ളിയിലൊന്ന്, പള്ളിക്കൂടത്തില്‍ മറ്റൊന്ന്,

ഭാര്യയുടെ മുന്നിലൊന്ന്, കാമുകിയുടെ മുമ്പില്‍ മറ്റൊന്ന്, 

അമ്മയുടെ മുന്നിലൊന്ന്, അദ്യാപികയുടെ  മുമ്പില്‍ മറ്റൊന്ന്, 

പ്രണയം മാത്രമേ സത്യമായുള്ളുവെന്നു കവി,

പ്രണയം ചാപല്യമാണെന്ന് കണക്കു മാഷ്‌,

പ്രണയം കെട്ടുകഥയെന്നു ഭാര്യ,

പ്രണയം ജീവിതമെന്ന് കാമുകി,

യുദ്ധം സുരക്ഷയ്ക്ക് വേണ്ടി എന്ന് ഒബാമ,

യുദ്ധം ജിഹാദാണെന്ന് ഒസാമ,

യുദ്ധം ജീവിതമാണെന്ന് പട്ടാളക്കാരന്‍,

യുദ്ധം കച്ച്ചവടമാണെന്നു ആയുധ വ്യാപാരി,

യുദ്ധം അന്നമാണെന്ന് ആയുധ പണിക്കാരന്‍.

ചോദ്യങ്ങള്‍ മാത്രമേ സത്യമായിട്ടുള്ളൂ !
ഉത്തരങ്ങള്‍ ആപേക്ഷികമാണ് !